
അനന്ത്‌നാഗ്: ‘മകനെ നന്നായി നോക്കണം’…ജമ്മു കശ്മീരിൽ ഭീകരരുടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ അവസാന വാക്കുകളാണിത്. അനന്ത്‌നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഡിഎസ്പി ഹുമയൂൺ ഭട്ട് വീരമൃത്യു വരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഹുമയൂൺ ഭാര്യ ഫാത്തിമയെ വീഡിയോ കോൾ ചെയ്തിരുനു. ഈ വീഡിയോ കോളിനിടെയാണ് ‘മോനെ നന്നായി നോക്കണം’ എന്ന് അദ്ദേഹം പറഞ്ഞത്.
വയറ്റിലാണ് ഹുമയൂണിന് വെടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് അദ്ദേഹം ഭാര്യ ഫാത്തിമയെ വീഡിയോ കോൾ ചെയ്ത് തന്റെ പിഞ്ചുകുഞ്ഞിനെ അവസാനമായി കണ്ടത്. അതിനു പിന്നാലെയായിരുന്നു അന്ത്യം സംഭവിച്ചത്.
Read Also: മാധ്യമ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തിൽ പ്രതികരിച്ച് ബിജെപി
Post Your Comments