Latest NewsKerala

തിരുവോണത്തിന് വനിതാ സുഹൃത്തുമായി പൊലീസുകാരൻ ക്വാർട്ടേഴ്സിലെത്തി: പൊലീസുകാർ തമ്മിൽ കയ്യാങ്കളി, അന്വേഷണം

പത്തനംതിട്ട: തിരുവോണ ദിവസം അടൂരിലെ പോലീസ് ക്വാർട്ടേഴ്‌സിൽ രണ്ട് പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിലും വാക്കേറ്റത്തിലും ആഭ്യന്തരഅന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ക്വാർട്ടേഴ്‌സിലെ താമസക്കാരനായ പോലീസുകാരിൽ ഒരാൾ വനിതാ സുഹൃത്തുമായി എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുടുംബമായി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരനാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് വനിതാ സുഹൃത്തുമായി ക്വാർട്ടേഴ്സിൽ എത്തിയത്.

കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരിൽ ഒരാൾ വനിതാ സുഹൃത്തിനെ കൂട്ടി ക്വാർട്ടേഴ്‌സിൽ എത്തിയത് തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരൻ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാർട്ടേഴ്‌സിലെ മറ്റു താമസക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നവരാണ്.

വനിതാസുഹൃത്തുമായി ക്വാർട്ടേഴ്‌സിൽ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാൽ ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാൽ പോലീസുകാരൻ ക്വാർട്ടേഴ്‌സിൽ തുടരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button