ഭോപ്പാൽ: എല്ലാവരേയും ചേർത്തു നിർത്താനാണ് സനാതന ധർമ്മം പഠിപ്പിക്കുന്നതെന്നും ഡിഎംകെ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ രാജ്യം സനാതന രാജ്യമാണെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്. ഇന്ത്യയിലെ ഓരോ പൗരനും സനാതന ധർമ്മത്തിൽ വിശ്വാസമുണ്ടെന്നും അത് ചർച്ചാ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യ നിരവധി മതങ്ങളുടെ നാടാണ്, സനാതന ധർമ്മം മറ്റ് വിശ്വാസങ്ങളെ ചേർത്തു നിർത്താനാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ആരെയും അകറ്റി നിർത്താൻ സനാതനത്തിൽ എവിടെയും പറയുന്നില്ല. ഡിഎംകെ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ രാജ്യം സനാതന രാജ്യമാണ്,’ കമൽ നാഥ് പറഞ്ഞു. നേരത്തെ, സനാതന ധർമ്മത്തെ തകർക്കാൻ പ്രതിപക്ഷ കൂട്ടായ്മ ഇന്ത്യ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമൽ നാഥിന്റെ പരാമർശം.
Post Your Comments