Latest NewsNewsTechnology

ചാറ്റ്ജിപിടിക്കെതിരെ വീണ്ടും ഗുരുതര ആരോപണം! നിയമനടപടിയുമായി യുഎസിലെ എഴുത്തുകാർ രംഗത്ത്, കാരണം ഇത്

ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കാൻ ഓപ്പൺഎഐ തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്തെന്നാണ് രചയിതാക്കളുടെ ആരോപണം

ടെക് ലോകത്ത് അതിവേഗത്തിൽ പ്രചാരം നേടിയവയാണ് ചാറ്റ്ജിപിടി. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി അനുദിനം നിരവധി ഫീച്ചറുകൾ ചാറ്റ്ജിപിടി അവതരിപ്പിക്കാറുണ്ടെങ്കിലും, ഇതിനോടകം തന്നെ ഒട്ടനവധി തരത്തിലുള്ള ആരോപണങ്ങൾക്കും ചാറ്റ്ജിപിടി വിധേയമായിട്ടുണ്ട്. ഇത്തവണ യുഎസിലെ ഒരു കൂട്ടം എഴുത്തുകാരാണ് ചാറ്റ്ജിപിടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കാൻ പ്രമുഖ എഴുത്തുകാരുടെ രചനകൾ, അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം.

പുലിറ്റ്സർ പ്രൈസ് ജേതാവ് മൈക്കൽ ചാബോൺ ഉൾപ്പെടെയുള്ള യുഎസ് ആസ്ഥാനമായുള്ള എഴുത്തുകാർ സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ഓപ്പൺഎഐക്കെതിരെ ഫയൽ ചെയ്തിരിക്കുകയാണ്. ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കാൻ ഓപ്പൺഎഐ തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്തെന്നാണ് രചയിതാക്കളുടെ ആരോപണം. വ്യക്തികളുടെ ടെക്സ്റ്റ് പ്രോംപ്റ്റുകളോട് പ്രതികരിക്കാനാണ് ഇത്തരത്തിൽ കൃതികൾ ഉപയോഗിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഉപയോഗിച്ചവയിൽ പുസ്തകങ്ങൾ, നാടകങ്ങൾ, ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

Also Read: കടമക്കുടി കൂട്ട ആത്മഹത്യ: കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പൊലീസിന്, ലോൺ ആപ്പിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button