വാഷിങ്ടണ്‍: ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ രണ്ടാഴ്ച്ചയിലേറെയായി പൊതു പരിപാടികളില്‍ കാണാനില്ലെന്നും അന്വേഷണ വിധേയനാക്കിയിരിക്കുന്നതായും യുഎസ് റിപ്പോര്‍ട്ട്. ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയുടെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: നിപ വൈറസ്: തമിഴ്നാടിന് പിന്നാലെ കര്‍ണാടകയും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി
‘പ്രസിഡന്റ് ഷിയുടെ കാബിനറ്റ് ലൈനപ്പ് ഇപ്പോള്‍ അഗത ക്രിസ്റ്റിയുടെ ‘ആന്‍ഡ് ദെന്‍ ദെയര്‍ വെയര്‍ നോവണ്‍’ എന്ന നോവലിനോട് സാമ്യമുള്ളതാണ്.’ ജപ്പാനിലെ യുഎസ് പ്രതിനിധി റഹം ഇമ്മാനുവല്‍ എക്സില്‍ കുറിച്ചു. ആദ്യം, വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെ കാണാതാവുന്നു, തുടര്‍ന്ന് റോക്കറ്റ് ഫോഴ്സ് കമാന്‍ഡര്‍മാരെ കാണാതാവുന്നു, ഇപ്പോള്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെയും രണ്ടാഴ്ചയായി പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെയാണ് ഷാങ്ഫുവിന്റെയും തിരോധാനം. ഏകദേശം രണ്ട് മാസം മുമ്പ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സില്‍ നിന്ന് രണ്ട് ഉന്നത ജനറല്‍മാരെ നീക്കം ചെയ്തിരുന്നു. രാജ്യത്തിന്റെ പരമ്പരാഗത, ആണവ മിസൈലുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സേനയാണിത്.
Post Your Comments