
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ്. അടുത്ത ചൊവ്വാഴ്ചയാണ് എസി മൊയ്തീൻ ഹാജരാകേണ്ടത്.
കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എസി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ ആഴ്ച തന്നെ ബെനാമി ഇടപാടിൽ പികെ ബിജുവിനും ചോദ്യം ചെയ്യലിന് ഉള്ള നോട്ടീസ് ഇഡി നൽകും.
പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാഷൻ എന്നിവരെ അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ വഴി ബെനാമി വായ്പകൾ അനുവദിക്കുന്നതിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവും ശുപാർശയുമുണ്ടായിരുന്നതായി ബാങ്കിലെ ജീവനക്കാരും ചില ഭരണസമിതി അംഗങ്ങളും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് എസി മൊയ്തീൻ, അനൂപ് ഡേവിഡ് കാട, പിആർ അരവിന്ദാക്ഷൻ എന്നിവർ നൽകിയ മൊഴികളില്‍ പൊരുത്തക്കേടുള്ളതായി ആണ് വിവരം.
Post Your Comments