KeralaLatest NewsNews

നിപ മുൻകരുതൽ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ചയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും.

Read Also: സിബിഐ റിപ്പോർട്ടിൽ ഒരു യുഡിഎഫ് നേതാവിന്റേയും പേരില്ല, റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണം: വിഡി സതീശൻ

നേരത്തെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവെക്കാനും കളക്ടർ ഉത്തരവിട്ടിരുന്നു.

ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയിൽ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തിൽ ഉള്ളത്. മാല ചബ്ര (സീനിയർ കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റ് എബിവിഐഎം, ഡോ ഹിമാൻഷു ചൗഹാൻ (ജോയിന്റ് ഡയറക്ടർ ഐഡിഎസ് പി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡെൽഹി), ഡോ മീര ദൂരിയ (ജോയിന്റ് ഡയറക്ടർ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡെൽഹി), ഡോ അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ്, ബാഗ്ലൂർ), ഡോ ഹനുൽ തുക്രൽ (എപിഡമോളജിസ്റ്റ്, സെന്റർ ഫോർ വൺ ഹെൽത്ത്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡെൽഹി), ഡോ ഗജേന്ദ്ര സിംഗ് (വൈൽഡ്ലൈഫ് ഓഫീസർ- സെന്റർ ഫോർ വൺ ഹെൽത്ത്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡെൽഹി) എന്നിവരാണ് സംഘത്തിലുള്ളത്.

Read Also: ‘ഗണേഷ് കുമാർ പണത്തിനോടും സ്ത്രീകളോടും ആർത്തിയുള്ള പകൽമാന്യൻ’: ആഞ്ഞടിച്ച് വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button