Latest NewsNewsBusiness

ഭാരതം എന്ന പേരിന് പിന്തുണ നൽകാൻ ഡാർട്ട് പ്ലസും, ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടും

ടയർ വൺ, ടയർ ടു നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ബ്ലൂ ഡാർട്ട് പ്രധാനമായും പ്രവർത്തിക്കുന്നത്

ദക്ഷിണേഷ്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ബ്ലൂ ഡാർട്ട് ഇന്ത്യയിലെ ‘ഡാർട്ട് പ്ലസ്’ എന്ന സേവനം ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, ഡാർട്ട് പ്ലസിൽ നിന്നും ഭാരത് ഡാർട്ട് എന്ന പേരിലേക്കാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ വിവിധ തലങ്ങളിൽ നടന്ന വിശദമായ ചർച്ചക്കൊടുവിലാണ് പേര് മാറ്റം. ഭാരതം എന്ന പേരിന് ഉപഭോക്താക്കൾക്കിടയിൽ വലിയ പിന്തുണ ഉണ്ടെന്ന് കമ്പനി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനർനാമകരണം എന്ന നടപടിയിലേക്ക് കമ്പനി എത്തിയത്.

ടയർ വൺ, ടയർ ടു നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ബ്ലൂ ഡാർട്ട് പ്രധാനമായും പ്രവർത്തിക്കുന്നത്. കൂടാതെ, ഭാരത സർക്കാറിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബ്ലൂ ഡാർട്ട് പ്രധാനമായും സ്വീകരിക്കുന്നത്. ‘വളരെ സുപ്രധാനമായ തീരുമാനമാണ് ഭാരത് ഡാർട്ട് എന്ന പേര് മാറ്റം. വിവിധ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളോട് കൃത്യമായ സമീപനമാണ് ബ്ലൂ ഡാർട്ട് കൈക്കൊള്ളുന്നത്. ആവേശകരമായ ഒരു അധ്യായത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് കൂടിയാണ് കമ്പനിയുടെ ഈ പുതിയ നയം’, ബ്ലൂ ഡാർട്ട് സിഇഒ-ഡിഎച്ച്എൽ ഇ-കോമേഴ്സ് പാബ്ലോ സിയാനോ പറഞ്ഞു.

Also Read: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ച: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി

shortlink

Post Your Comments


Back to top button