ഉറക്കമുണരുമ്പോൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറക്കത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, ഉറക്കം ഉണരുമ്പോഴുള്ള ചില പ്രശ്നങ്ങളും ജീവിതത്തിൽ സാരമായി ബാധിക്കും. നമ്മെ ഒരു രോഗിയാക്കാൻ ഇതിനു സാധിക്കും. പലർക്കും എന്നും ശരീര വേദന വിട്ടുമാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരിയായി ഉറക്കം ഉണരാത്തതാണ്.
കിടക്കയിൽ നിന്നും വളരെ വേഗത്തിലും ചാടിയുമല്ലാം എഴുന്നേൽക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. അത് ദോഷമാണ്. ഉണരുന്നതിനും ചില രീതികളൊക്കെയുണ്ട്. വലതുവശം ചേർന്ന് സാവധാനം ഉറക്കം ഉണരണം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. ശരീരത്തിലെ പ്രധാന നാഡികളിൽ ഒന്നായ ‘സൂര്യനാഡി‘ ശരീരത്തിന്റെ വലതുവശത്താണ് എന്നതിനാലാണ് ഇത്.
ഉറക്കം ഉണർന്ന ശേഷം കിടക്കയിൽനിന്നും എഴുന്നേൽക്കേണ്ടത് സാവധാനം ചെയ്യേണ്ട ഒരു പ്രവർത്തിയാണ്. ഇതിന് ക്ഷമകാണിച്ചില്ലെങ്കിൽ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറില്ല എന്ന് മാത്രമല്ല, നട്ടെല്ലിന് പോലും തകരാറുകൾ ഉണ്ടാവുകയും ചെയ്യും. സാവധാനം ശരീരം നന്നായി സ്ട്രച്ച് ചെയ്ത് പതിയെ കൈകുത്തി വേണം കിടക്കയിൽനിന്നും എഴുന്നേൽക്കാൻ.
Post Your Comments