Latest NewsKeralaNews

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്.

അതേസമയം, കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. വാർഡുകൾ ബാരിക്കേഡ് വച്ച് നിയന്ത്രിക്കും.

സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ – അർധസർക്കാർ, പൊതുമേഖല  ബാങ്കുകൾ എന്നിവയ്ക്കും അവധിയാണ്. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം.  അവശ്യസാധനങ്ങളുടെ കടകൾക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button