Latest NewsKerala

നിപ ആശങ്ക തിരുവനന്തപുരത്തും: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വി​ദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും.

അതേസമയം, ജില്ലയിൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരിൽ ഉണ്ട്. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button