PalakkadNattuvarthaLatest NewsKeralaNews

ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിൽ. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.

അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. ഓഗസ്റ്റ് 24ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം നടന്നത്. ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ, കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.

അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ എംഡിഎംഎയുമായി 51കാരനും യുവതിയും പിടിയിൽ

സന്ധ്യയ്ക്കാണ് സംഭവം നടന്നതെന്നതിനാൽ പ്രതികളെക്കുറിച്ച് കാര്യമായ സൂചനയൊന്നും ലഭ്യമായിരുന്നില്ല. ഇരുട്ടായതിനാൽ, സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഈമേഖലയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന നീല സ്കൂട്ടർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിവിധകേസുകളിൽ പ്രതികളായ ഇരുവരും ദമ്പതിമാരെന്നപേരിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇരുവരും വേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button