മുംബൈ: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്‌റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് സ്‌റ്റേഷനിൽ പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തിയതിനുമാണ് (ഐപിസി 295 എ) എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ ഉദയനിധി സ്‌റ്റാലിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ സംഘം ചൊവ്വാഴ്‌ച സംസ്ഥാന പോലീസിന് നിവേദനം കൈമാറിയിരുന്നു.
ഉദയനിധി സ്‌റ്റാലിനെതിരെ കഴിഞ്ഞയാഴ്‌ച ഉത്തർപ്രദേശിലെ രാംപൂരിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഉദയനിധിക്കെതിരെ മറ്റൊരു പരാതി കൂടി ഫയൽ ചെയ്‌തിട്ടുണ്ട്.
ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്‌തിരുന്നു. ‘സനാതന ധർമ്മത്തെ എതിർക്കുന്നതിന് പകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്,’ ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. എന്നാൽ, തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി വ്യക്തമാക്കി.
Post Your Comments