Latest NewsKeralaNews

കോഴിക്കോട് നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ

കോഴിക്കോട്: കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ വൈറസ് രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.

Read Also: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സുപ്രധാന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

നിപ വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ കുറിച്ചും, അസുഖ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ മാനേജ്‌മെന്റ് പ്ലാൻ പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെക്കേണ്ടതാണെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read Also: അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്!! ജോയ് മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button