രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 31 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 1,925 കോടി രൂപയിൽ എത്തിയിട്ടുണ്ട്. പദ്ധതിയുടെ ആകെ നിക്ഷേപത്തിന്റെ 51 ശതമാനം ലാർജ്ക്യാപ് ഓഹരികളിലും, 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും, ശേഷിക്കുന്നവ സ്മോൾക്യാപ് ഓഹരികളിലുമാണ് ഉള്ളത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തിയതിനുശേഷം, അവയിൽ നിന്ന് നേട്ടം ഉണ്ടാക്കുന്നതാണ് പദ്ധതിയുടെ രീതി.
പ്രധാനമായും ലാർജ്ക്യാപ്, മിഡ്ക്യാപ് ഓഹരികളിൽ നിക്ഷേപിച്ച് നേട്ടം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഫെഡറൽ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മാക് ഫിനാൻഷ്യൽ സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി, ഐടിസി, കോറമണ്ടൽ ഇന്റർനാഷണൽ തുടങ്ങിയവയിലാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഉള്ളത്.
Also Read: നേന്ത്രപ്പഴം സ്ഥിരമായി കഴിച്ചാൽ..
Post Your Comments