KozhikodeLatest NewsKeralaNattuvarthaNews

നിപ വൈറസ്: അതീവ ജാഗ്രതയിൽ കോഴിക്കോട്, കണ്‍ട്രോള്‍ റൂം നമ്പറുകൾ

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലേക്ക് എത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

നിപ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസും ഒരാള്‍ക്ക് 40 വയസുമാണ് എന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെയാൾ ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയുമാണ് മരണപ്പെടുന്നത്. മരുതോങ്കര സ്വദേശിയാണ് ആദ്യം മരിച്ചത്. ഇയാളുടെ നാലും ഒന്‍പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലാണ്. മക്കളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്നാണ് വിവരം.

നിപ വൈറസ്; വൈറസ് വ്യാപനത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമോ? അറിയാം ചരിത്രം

ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ജില്ലയില്‍ ക്യാംപ് ചെയ്യുകയാണ്. നേരത്തെ തന്നെ 16 അംഗ ടീമിനെ രോഗപ്രതിരോധത്തിനായി വിന്യസിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 0495 2383 100, 0495 2383 101, 0495 2384 100, 0495 2384 101, 0495 2386 100 എന്നീ നമ്പറുകളില്‍ വിളിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button