ന്യൂഡല്‍ഹി: തെരുവുനായ ആക്രമണങ്ങളിൽ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി. അഭിഭാഷകനെ നായക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ ആണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ഒരു കേസിന്റെ വാദത്തിനിടെ അഭിഭാഷകൻ കുനാർ ചാറ്റർജിയുടെ കൈയിലെ മുറിവിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അന്വേഷണമാണ് തെരുവു നായകളുടെ ഭീഷണിയെക്കുറിച്ചുള്ള ചർച്ചയായി പരിണമിച്ചത്.
കൈക്ക് എന്തുപറ്റിയെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകൾ കൂട്ടമായി ആക്രമിച്ചെന്ന് അഭിഭാഷകൻ മറുപടി നൽകുകയായിരുന്നു. കാർ പാർക്കിങ് മൈതാനത്തിൽ തന്റെ നിയമ ഉദ്യോഗസ്ഥനും ഒരു വർഷംമുമ്പ് തെരുവുനായ ആക്രമണത്തിന് ഇരയായെന്ന അനുഭവം ഉടൻ ചീഫ് ജസ്റ്റിസ് പങ്കുവെച്ചു. ഇതോടെ ഈയിടെ ഉത്തർപ്രദേശിൽ ഒരു കുട്ടിയെ നായകൾ കടിച്ച സംഭവത്തെ പരാമർശിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിഷയം ഗൗരവമേറിയതാണെന്ന് അഭിപ്രായപ്പെട്ടു.
Post Your Comments