Latest NewsNewsIndia

‘ജി 20 ഉച്ചകോടി സമ്പൂർണ വിജയം’: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക

ഡൽഹി: ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വക്താവ് മാത്യു മില്ലർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ജി 20 നേതാക്കളുടെ ഉച്ചകോടി വിജയകരമായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഇതൊരു ഒരു വലിയ സംഘടനയാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള അംഗങ്ങളുണ്ട്. പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും മാനിക്കണമെന്നും ആ തത്വങ്ങൾ ലംഘിക്കപ്പെടരുതെന്നും ആവശ്യപ്പെടുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട നേട്ടമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ മാത്യു മില്ലർ വ്യക്തമാക്കി.

ഡൽഹിയിൽ സെപ്റ്റംബർ 9,10 തിയതികളിലായാണ് ജി 20 നേതാക്കളുടെ ഉച്ചകോടി നടന്നത്. ഇതാദ്യമായാണ് ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയുടെ സംഘടനാ മികവ് ലോക ശ്രദ്ധ നേടിയിരുന്നു. നിരവധി ലോകനേതാക്കൾ ഇന്ത്യയുടെ ആതിഥേയത്വത്തെ അഭിനന്ദിക്കുകയും വിജയകരമായ ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചതിന് പ്രധാനമന്ത്രി മോദിയെ അനുമോദിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button