ചെന്നൈ: സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ പുതിയ പരാമർശം വിവാദത്തിൽ. ഹിന്ദു മതം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സെപ്തംബർ 7 ന് എ രാജ സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ചിരുന്നു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ 2ജി അഴിമതിയില്‍ കോടികള്‍ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് എ. രാജ.
എ. രാജയുടെ ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പങ്കുവെച്ചു. ‘ജാതി എന്ന ആഗോള രോഗത്തിന്റെ പ്രധാനകാരണമാണ് ഇന്ത്യ. ആളുകള്‍ ജാതിയുടെ പേരില്‍ വിഭജിക്കപ്പെടുന്നു. ജാതി ഉപയോഗപ്പെടുത്തുക മൂലം ആളുകള്‍ വിവിധ സാമ്പത്തിക തട്ടുകളിലാക്കി തരംതിരിക്കപ്പെടുന്നു. മറ്റ് രാജ്യങ്ങളില്‍ ജീവിക്കപ്പെടുന്ന ആളുകളും ജാതിയെ എല്ലായിടത്തും പ്രചരിപ്പിക്കുന്നു’, വിവാദ പ്രസംഗത്തില്‍ രാജ പറഞ്ഞു.
അതേസമയം, സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്‍റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബി.ജെ.പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എ രാജ രംഗത്ത് വന്നിരുന്നു. സനാതന ധർമത്തെ ഡി എം കെ എതിർത്തതുകൊണ്ടാണ് തമിഴിസൈ ഗവർണർ ആയതെന്നും രാജ അഭിപ്രായപ്പെട്ടു.
Leave a Comment