KeralaLatest NewsNews

പനി ബാധിച്ചുള്ള അസ്വാഭാവിക മരണം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോടാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. നിപ ബാധയാണോയെന്ന കാര്യം സംശയിക്കുന്നുണ്ട്.

Read Also: ലുക്മാനുമായുള്ള അടിയും തെറിവിളിയും: സത്യാവസ്ഥ വെളിപ്പെടുത്തി സണ്ണി വെയ്ൻ, ആളെ കൊല്ലുമോയെന്ന് വിമര്‍ശനം!

മരണപ്പെട്ടവരിൽ ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. അതേസമയം, മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷം മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.

മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Read Also: റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button