Latest NewsKeralaNews

മാവൂർ ഗ്വാളിയോർ റയോൺസിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കും: വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: മാവൂർ ഗ്വാളിയോർ റയോൺസിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കായി സർക്കാർ ഏറ്റെടുത്തു നൽകിയിരുന്നു. ഇതുകൂടാതെ കമ്പനി നേരിട്ട് 82.37 ഏക്കർ ഭൂമി പിന്നീട് വാങ്ങുകയും ചെയ്തിരുന്നു. അടച്ചുപൂട്ടി വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത സാഹചര്യത്തിൽ മാവൂർ ഗ്വാളിയോർ റയോൺസിന്റെ പക്കലുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിനായി 2006 മാർച്ച് 21ന് അന്നത്തെ എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായി കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയാണുണ്ടായതെന്ന് അദ്ദേഹം അറിയിച്ചു.

Read Also: വിവാഹത്തിന്റെ അന്നും മദ്യപാനം, സദ്യയില്‍ നോണ്‍ വെജ് ഇല്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി: ധ്യാൻ ശ്രീനിവാസൻ

2017ൽ പിണറായി വിജയൻ സർക്കാർ വീണ്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാൽ, ആ ഉത്തരവിനെതിരായും കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയാണുണ്ടായത്. ആ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തു വരികയാണ്. ഇതിനായി സർക്കാർ ഒരു സ്പെഷൽ ഓഫീസറെ തന്നെ നിയമിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി ഹൈക്കോടതി ആവശ്യപ്പെട്ട കൂടുതൽ രേഖകൾ ജില്ലാ കളക്ടർ 2022 ഒക്ടോബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് വീണ്ടും കോടതിയുടെ മുൻപിൽ കൊണ്ടുവന്നു തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഭൂമി ലഭ്യമാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾക്കായി ഉപയോഗിക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല, നിങ്ങൾക്കാണ് പങ്ക്’: സോളാർ കേസിൽ കെ.ടി ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button