ഡൽഹി: പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിച്ച ജി20 അത്താഴ വിരുന്നിൽ പങ്കെടുത്തതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് മമതയുടെ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
തീൻ മേശയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പം ഉണ്ടായിരുന്നു. അവർ അത്താഴത്തിൽ പങ്കെടുത്തില്ലായിരുന്നുവെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. ആകാശം ഇടിഞ്ഞുവീഴില്ല, മഹാഭാരതത്തിന്റെയും, ഖുറാന്റെയും വിശുദ്ധി നഷ്ടപ്പെടില്ല , മമത പരിപാടിയിൽ പങ്കെടുക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ?. പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ മമത ബാനർജി തിടുക്കത്തിൽ ഡൽഹിയിലെത്തി,’ അധീർ ചൗധരി പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാം: വിവാദ പ്രസ്താവനയുമായി ഉദ്ധവ് താക്കറെ
പശ്ചിമ ബംഗാൾ മമത ബാനർജി, ബിഹാറിൽ നിന്നുള്ള നിതീഷ് കുമാർ, ജാർഖണ്ഡിൽ നിന്നുള്ള ഹേമന്ത് സോറൻ, എന്നിവരടക്കം പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. എന്നാൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്, ഒഡീഷയിൽ നിന്നുള്ള നവീൻ പട്‌നായിക്, ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ എന്നിവരടക്കം പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
Post Your Comments