Latest NewsIndiaNews

ഭരണഘടനാപരമായി ചർച്ച ചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഭരണഘടനാപരമായി ചർച്ച ചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ മേഖലയിൽ ഒരു ‘ഇന്ത്യ’ വന്നിരിക്കുന്നു. ഇതിൽ വെപ്രാളം പൂണ്ടാണ് ആർഎസ്എസ് രാജ്യത്തിന്റെ പേര് മാറ്റാൻ നിർദേശിച്ചത്. പകരം ഭാരത് മതിയെന്നും തീരുമാനിച്ചു. ജനാധിപത്യ രീതിയിൽ ചർച്ച നടത്തിയിട്ടില്ല. ആർഎസ്എസുകാരന്റെ വാക്കുകേട്ട് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇത് അംഗീകരിക്കുന്നു. ജനങ്ങളോടും അംഗീകരിക്കാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഏഴ് പകലും ആറ് രാത്രിയും ഹോസ്പിറ്റലിൽ, കഴുത്തിന് കോളർ ഉണ്ട്: ആരോഗ്യവിവരം പങ്കുവച്ച് അയ്യപ്പദാസ്

രാജ്യത്തിന്റെ പേര് മാറ്റാനുള്ള ആർഎസ്എസിന്റെയും കേന്ദ്രസർക്കാരിന്റെയും സ്വേച്ഛാധിപത്യ തീരുമാനത്തെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘ഒറ്റുകാരൻ’ – ഗണേഷ് കുമാറിന്റെ ആ മോഹം നടക്കില്ലെന്ന് ഷാഫി പറമ്പിൽ; വടിയൊടിച്ച് യൂത്ത് കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button