Latest NewsIndiaNews

അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം: അന്വേഷണം ആരംഭിച്ച് പൊലീസ് 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

രണ്ട് ദിവസം പഴക്കം ചെന്ന 25 വയസ്സുള്ള യുവാവിന്‍റേതാണെന്ന് മൃതദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസിയായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകം നടത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ തലയറുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് ആണ് നിഗമനം.

സ്ഥലത്തെ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും പ്രധാന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുമെന്നും പീയുഷ് സിങ് പറഞ്ഞു.

അറുത്തുമാറ്റപ്പെട്ട മൃതദേഹത്തിന്‍റെ തലയും കൈയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപ പ്രദേശങ്ങളിലെവിടെയങ്കിലും അറുത്തുമാറ്റിയ തല ഉപേക്ഷിച്ചിട്ടുണ്ടാകുമോയെന്നും അന്വേഷിച്ചുവരുകയാണ്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button