ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് ധനമന്ത്രി ലിയു കുൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇരു ധനമന്ത്രിമാരും അഭിപ്രായങ്ങൾ പങ്കുവെച്ചുവെച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ജി 20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല. ജി 20 ഉച്ചകോടിയിലെ ഷി ജിൻപിംഗിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മറുപടിയും നൽകിയിരുന്നു. ജി 20 ഉച്ചകോടിയിലുയർന്ന ആശയങ്ങളെ ചൈന പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments