എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകും: ആലുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി

തിരുവനന്തപുരം: ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി രാജീവ്. മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി ഇവരെ കണ്ടത്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: എറണാകുളം ആശുപത്രിയിൽ വനിതാ ഡോക്ടറെ അതിക്രമത്തിനിരയാക്കിയ ഡോക്ടർക്കെതിരെ വീണ്ടും കേസ്: ഒരു വനിതാ ഡോക്ടർ കൂടി രംഗത്ത്

കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കളക്ടറുമായി ചർച്ച നടത്തി. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും

Share
Leave a Comment