അലാസ്‌ക: ശാസ്ത്രലോകത്തെ മുഴുവൻ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ് പുതിയ ഒരു കണ്ടെത്തൽ. അത് എന്താണെന്നല്ലേ. കടലിനടിയിൽ ഒരു സ്വർണ്ണമുട്ട കണ്ടെത്തിയിരിക്കുകയാണ്.
പസിഫിക് സമുദ്രത്തിന്റെ ഭാഗമായ ഗൾഫ് ഓഫ് അലാസ്‌കയിലാണ് കടലിന്റെ അടിത്തട്ടിൽ മുട്ടയുടെ ആകൃതിയിലുള്ള ഒരു ഗോൾഡൻ ഷെൽ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക്ക് അഡ്മിനിസ്‌ട്രേഷന്റെ മറൈൻ ബയോളജിസ്റ്റുകളാണ് ഈ നിഗൂഢമായ സ്വർണ്ണമുട്ട കണ്ടെത്തിയത്.
ഓഗസ്റ്റ് 30 നാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇത് എന്താണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Read Also: ഓപ്പറേഷൻ ഫോസ്‌കോസ്: സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
Post Your Comments