KeralaLatest NewsNews

വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാം: വിശദീകരണക്കുറിപ്പ് പങ്കുവെച്ച് പോലീസ്

തിരുവനന്തപുരം: വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകളാണ് ഹാജരാക്കേണ്ടത്.

Read Also: അബദ്ധത്തില്‍ പോലും ഇത് ചെയ്യരുത് !!! പല്ലുകൾക്ക് നിറം കിട്ടാൻ വിക്‌സ് എന്ന് പ്രചരണം, ഇതിന്‍റെ യാഥാര്‍ഥ്യമിങ്ങനെ

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്‌സ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ് (ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക്), ട്രാൻസ്‌പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് (3000 kg ൽ കൂടുതൽ GVW ഉള്ള വാഹനങ്ങൾക്കും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും – സ്വകാര്യ വാഹനങ്ങൾ ഒഴികെ), ട്രാൻസ്‌പോർട്ട് വാഹനമാണെങ്കിൽ ഓടിക്കുന്നയാൾക്ക് ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ൽ കൂടുതൽ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ), വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്.

രണ്ടു രീതിയിൽ ഈ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. മേൽവിവരിച്ച രേഖകൾ ഡിജിലോക്കറിൽ ലഭ്യമാക്കുകയാണ് ആദ്യ മാർഗം. ഇതിനായി ഡിജിലോക്കർ ആപ്പിൽ നേരത്തെതന്നെ മേൽവിവരിച്ച രേഖകൾ ഡിജിറ്റൽ മാർഗത്തിൽ സൂക്ഷിക്കേണ്ടതാണ്. പരിശോധനാസമയത്ത് ഡിജിലോക്കർ ആപ്പ് അഥവാ എം – പരിവാഹൻ ആപ്പ് ലോഗിൻ ചെയ്ത് രേഖകൾ കാണിച്ചാൽ മതിയാകും. രണ്ടാമത്തെ മാർഗം എന്നത് ഒറിജിനൽ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പെർമിറ്റ് എന്നിവയാണ് നിർബന്ധമായും ഹാജരാക്കേണ്ട ഒറിജിനൽ രേഖകൾ. മറ്റു രേഖകളുടെ ഒറിജിനൽ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാൽ മതിയാകും.

ലേണേഴ്‌സ് പതിച്ച വാഹനമാണെങ്കിൽ വാഹനം ഓടിക്കുന്നയാൾക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ള ഒരാൾ വാഹനത്തിൽ ഒപ്പം ഉണ്ടായിരിക്കുകയും വേണം.

Read Also: മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button