Latest NewsIndiaInternational

‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്‍പം

പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്നായിക്കാണ് മണലും മണ്‍ ചിരാതും ഉപയോഗിച്ച് ബൈഡന്റെ ശില്‍പമുണ്ടാക്കി ഭാരതത്തിലേക്ക് സ്വാഗതം നേരുന്നത്.

ഒഡിഷയിലെ പുരി കടപ്പുറത്താണ് ഒരു വേറിട്ട സ്വീകരണം യുഎസ് പ്രസിഡന്റിന് ഒരുക്കിയത്.ആറടി വലിപ്പത്തിലാണ് ശില്‍പത്തിന്റെ നിര്‍മ്മാണം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മണല്‍ ശില്‍പവും ‘ഭാരതത്തിലേക്ക് സ്വാഗതം’ എന്ന സന്ദേശമുള്ള ജി 20 ലോഗോയും ഇതില്‍ ഉള്‍പ്പെടുന്നു.

ഏകദേശം അഞ്ച് ടണ്‍ മണലും രണ്ടായിരം മണ്‍ ചിരാതുമാണ് ശില്‍പം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. സുദര്‍ശന്റെ സാന്‍ഡ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത് പൂര്‍ത്തിയാക്കിതെന്ന് കലാകാരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button