തിരുവനന്തപുരം: ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിഐടിയു ബൈപ്പാസ് യൂണിറ്റ് അംഗങ്ങളായ വെളിയത്ത് ജോഷി, തോട്ടത്തിൽപറമ്പ് മുരുകൻ എന്നിവരെയാണ് മന്ത്രി അഭിനന്ദിച്ചത്.
പ്രതി പുഴയിൽ ചാടാനുള്ള സാധ്യത മുൻകൂട്ടി കണ്ട പോലീസ് ഉദ്യോഗസ്ഥൻ തൊട്ടടുത്ത ആക്രിക്കടയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികളെ സഹായത്തിന് കൂട്ടുകയായിരുന്നു. പ്രതി പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ജോഷിയും മുരുകനും പിന്നാലെ നീന്തിയെത്തി പ്രതിയെ കരക്കെത്തിക്കുകയായിരുന്നു. ധീരരായ തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് രണ്ട് ചുമട്ടുതൊഴിലാളികൾ ആണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു.
പ്രതി പുഴയിൽ ചാടാനുള്ള സാധ്യത മുൻകൂട്ടി കണ്ട പോലീസ് ഉദ്യോഗസ്ഥൻ തൊട്ടടുത്ത ആക്രിക്കടയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്ന സിഐടിയു ബൈപ്പാസ് യൂണിറ്റ് അംഗങ്ങളായ വെളിയത്ത് ജോഷി, തോട്ടത്തിൽപറമ്പ് മുരുകൻ എന്നിവരെ സഹായത്തിന് കൂട്ടുകയായിരുന്നുവത്രെ. പ്രതി പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ജോഷിയും മുരുകനും പിന്നാലെ നീന്തിയെത്തി പ്രതിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
ധീരരായ തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ..
Post Your Comments