![](/wp-content/uploads/2022/03/drown.jpg)
കൊല്ലം: കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ 57കാരനായ ഗിരികുമാര്‍, 56 കാരന്‍ ചാക്കോ എന്നിവരാണ് മരിച്ചത്.
Read Also : സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം: കൊല കവര്‍ച്ചാ ശ്രമത്തിനിടെ
കൊല്ലം അയത്തില്‍ പാര്‍വത്യാര്‍ ജങ്ഷന് സമീപം കരുത്തുറ ആണ് സംഭവം. ഒരു മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments