കറുകച്ചാല്‍: കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ ഇവിടത്തെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് എം.ബി. രതീഷ് കുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാള്‍ വെളുപ്പിനെ കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഗ്രീന്‍ ഹൗസ് ഹോട്ടലില്‍ നിന്നു മൊബൈല്‍ ഫോണും ടാബും ഹോട്ടലിലെ കൗണ്ടര്‍ കുത്തിത്തുറന്ന് പണവും അപഹരിച്ച് കടന്നുകളയുകയായിരുന്നു.
Read Also : സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പരാതിയെത്തുടര്‍ന്ന് കേസെടുത്ത കറുകച്ചാല്‍ പൊലീസ് മോഷ്ടാവിനെ തൃശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ നേമം, പാലോട്, കട്ടപ്പന സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments