KeralaLatest NewsNews

രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കി: ചാണ്ടി ഉമ്മന്റെ വിജയത്തെക്കുറിച്ച് എം.ബി രാജേഷ്

53 വര്‍ഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി

കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നതെന്നും സി.പി.എം വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

read also: ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം

’53 വര്‍ഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. അതവര്‍ കൂടിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി. 53 വര്‍ഷം പ്രതിനിധീകരിച്ച കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നതനായ നേതാവ് ഉമ്മൻ ചാണ്ടി മരിച്ച്‌ ഒരുമാസം തികയും മുമ്പ് നടന്ന തെരഞ്ഞെടുപ്പാണിത്. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറി. ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നത് രാമന്റെ പുത്രന് ഒരു വോട്ട് സംഘപുത്രന്മാര്‍ നല്‍കിയിട്ടുണ്ടെന്നാണ്. യു.ഡി.എഫിന്‍റെ രാഷ്ട്രീയ വോട്ട്, ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് അവിടെ പ്രവര്‍ത്തിച്ചത്’ എം.ബി രാജേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button