
പരവൂർ: പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽനിന്നും താഴെ വീണ് 47കാരൻ മരിച്ചു. പടിഞ്ഞാറെ കല്ലട വലിയപാടം സ്വദേശി സന്തോഷ് ഗംഗാധരൻ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരവൂർ ആയിരവില്ലി ക്ഷേത്രത്തിനു സമീപമുള്ള വീടിന് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്നതിനിടെ വീടിനു മുകളിൽ നിന്നും കാൽവഴുതി വീണാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു ഗംഗാധരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശാലിനി സന്തോഷ്. മക്കൾ: ആഷ്ലിൻ സന്തോഷ്, അനശ്വർ സന്തോഷ്, അനില സന്തോഷ്.
Post Your Comments