Latest NewsNewsIndia

ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു, ന്യായീകരിച്ച് നടന്‍ കമല്‍ ഹാസന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നടന്‍ വാദിക്കുന്നു.

Read Also: ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ പൈസ ലാഭിക്കാം; ഇന്ധനം ലാഭിക്കാൻ ഇതാ 6 വഴികൾ

‘വിയോജിക്കാനും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനപ്പെട്ട ഉത്തരങ്ങളിലേക്ക് നയിക്കും. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ വികസനത്തിന് അത്തരം ചോദ്യങ്ങള്‍ സംഭാവന നല്‍കും. അതാണ് ചരിത്രം ആവര്‍ത്തിച്ച് നമ്മെ പഠിപ്പിക്കുന്നത്. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ പങ്കുവെയ്ക്കാന്‍ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് നിങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഭീക്ഷണിപ്പെടുത്തുകയല്ല വേണ്ടത്’.

‘സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളാണ് നടത്തേണ്ടത്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വൈകാരിക പ്രതികരണങ്ങള്‍ ഉണര്‍ത്താന്‍ വേണ്ടി ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്. ആരോഗ്യകരമായ സംവാദങ്ങള്‍ക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്നാട്, അത് അങ്ങനെ തന്നെ തുടരും. ഉള്‍ക്കൊള്ളല്‍, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചര്‍ച്ചകളെ സ്വീകരിക്കണം’- കമല്‍ഹാസന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button