KollamKeralaNattuvarthaLatest NewsNews

വളർത്തുകോഴികൾ പുരയിടത്തിൽ കയറി: വീട്ടമ്മമാർ തമ്മിൽ സംഘട്ടനം, ഒരാളുടെ കൈയൊടിഞ്ഞു

ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്

അഞ്ചൽ: വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം. സംഘട്ടനത്തിനിടെ ഒരാളുടെ കൈയൊടിഞ്ഞു.

ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്. പരിക്കേറ്റ നളിനിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ബിജെപിയും കോണ്‍ഗ്രസും കൈക്കോര്‍ത്തു; പഴയ ക്യാപ്‌സ്യൂള്‍ ഇറക്കി ജെയ്ക്.സി.തോമസ്

നളിനിയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്തു. അയൽവാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നളിനി വീട്ടിൽ വളർത്തുന്ന കോഴികൾ അയൽവാസിയായ സാറാമ്മയുടെ പുരയിടത്തിൽ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രേ. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്.

ബുധനാഴ്ച്ച രാവിലെ പത്തോടെ നളിനിയുടെ കോഴികൾ സാറാമ്മയുടെ പുരയിടത്തിൽ വീണ്ടും കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button