Latest NewsNewsInternational

യുഎസില്‍ നിന്ന് ഹൈടെക് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഹൈടെക് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തന്‍ നീക്കം. MQ-9B ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 31 MQ-9B റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

Read Also: ഇ​രു​പ​ത് കി​ലോ​ഗ്രാം ച​ന്ദ​ന​ത്ത​ടി​യു​ടെ കാ​ത​ലു​മാ​യി യുവാവ് വ​നം​വ​കു​പ്പിന്റെ പിടിയിൽ

ജനറല്‍ അറ്റോമിക്സ് നിര്‍മ്മിച്ച 31 MQ-9B സീഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ വിലവരും. ഇന്ത്യന്‍ നാവികസേനയായിരിക്കും ഈ ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബര്‍ മുതല്‍ രണ്ട് നിരായുധ MQ-9B ഡ്രോണുകള്‍ വാടകയ്ക്ക് എടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്.

പ്രധാനമന്ത്രിയുടെ ആദ്യ യുഎസ് സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിര്‍ദ്ദിഷ്ട കരാര്‍ പരാമര്‍ശിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന നേരിടുന്ന സാങ്കേതിക വിടവുകള്‍ നികത്താനും സാങ്കേതിക കൈമാറ്റം വര്‍ദ്ധിപ്പിക്കാനും ഡ്രോണുകള്‍ സഹായിക്കും. തദ്ദേശീയമായി ഇത്തരം ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും മുതല്‍ക്കൂട്ടാകും MQ-9B.

shortlink

Related Articles

Post Your Comments

Related Articles


Back to top button