WayanadKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യുവാവ് പിടിയിൽ

കാ​ട്ടി​ക്കു​ളം ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ​ന​വ​ല്ലി പു​ളി​മൂ​ട്കു​ന്ന് കോ​ട്ട​മ്പ​ത്ത് വീ​ട്ടി​ൽ സ​തീ​ശ​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്

മാ​ന​ന്ത​വാ​ടി: മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. കാ​ട്ടി​ക്കു​ളം ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ​ന​വ​ല്ലി പു​ളി​മൂ​ട്കു​ന്ന് കോ​ട്ട​മ്പ​ത്ത് വീ​ട്ടി​ൽ സ​തീ​ശ​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. തി​രു​നെ​ല്ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. വി​ധ​വ​യാ​യ വീ​ട്ട​മ്മ ത​നി​ച്ചാ​യ സ​മ​യം നോ​ക്കി സ​തീ​ശ​ൻ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ പ്ര​തി ഇ​റ​ങ്ങി​യോ​ടി.

Read Also : വീടിനകത്ത് പായസവിതരണം, പുറത്ത് കൈതോലപ്പായ ഉയര്‍ത്തി പ്രവർത്തകർ: ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം

തി​രു​നെ​ല്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​ഷ്ണു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button