കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു.
53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം ഇനിയും മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നല്കിയ ബഹുമതിയെക്കാള്‍ വലുതാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടി. അങ്ങനെ വേട്ടയാടിവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.
Post Your Comments