കോട്ടയം: പുതുപ്പള്ളിയിൽ യു.ഡി.എഫ് വിജയം പ്രതീക്ഷിച്ചതാണെന്ന് നേതാക്കൾ. ഉമ്മന്‍ ചാണ്ടിയുടെ പിന്‍മുറക്കാരനായി ചാണ്ടി ഉമ്മൻ ഇനി പുതുപ്പള്ളിയെ നയിക്കും. ചാണ്ടി ഉമ്മന് തുടക്കം മുതൽ എല്ലാ പിന്തുണയും നൽകി അദ്ദേഹത്തിന്റെ സഹോദരി അച്ചു ഉമ്മൻ രംഗത്തുണ്ടായിരുന്നു. ഇപ്പോഴിതാ, ചാണ്ടി ഉമ്മന്റെ വിജയത്തിൽ പ്രതികരിക്കുകയാണ് അച്ചു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്താണെന്ന മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നുമായിരുന്നു അച്ചു പ്രതികരിച്ചത്.
അച്ചു ഉമ്മന്‍ കരുത്തുള്ള നേതാവാണെന്നും ചേര്‍ത്ത് പിടിക്കണമെന്നുമാണ് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ വീട്ടിലേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അല്‍പം പോലും ആശങ്കയില്ലാതെയായിരുന്നു അച്ചു എത്തിയത്. വികസനം പ്രചാരണ ആയുധമാക്കി തുടങ്ങിയെങ്കിലും കുടുംബത്തിന് നേരെ സൈബര്‍ പോരാളികള്‍ ആയുധമുയര്‍ത്തിയതിന് പിന്നാലെ ശക്തമായ പ്രതികരിച്ച് അച്ചു രംഗത്ത് വന്നിരുന്നു.
സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അച്ചു പ്രതികരിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ പ്രവർത്തകർക്ക് പ്രചോദനമേകാൻ അച്ചു നേരിട്ട് മണ്ഡലത്തിലെത്തി, സഹോദരന് വേണ്ടി വോട്ട് തേടി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന വലിയ യാത്ര അയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിനം കേള്‍ക്കുമെന്ന് ഉറപ്പിച്ചായിരുന്നു വോട്ടെടുപ്പിന് മുന്‍പുള്ള അച്ചുവിന്‍റെ പ്രതികരണം. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചു പ്രതികരിച്ചിരുന്നു.
Post Your Comments