Latest NewsKeralaNews

പ്രതി ക്രിസ്റ്റിന്‍ രാജ് കൊടും കുറ്റവാളി: വയോധികയെ പീഡിപ്പിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്

ആലുവ: ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ക്രിസ്റ്റിൻ കൊടും കുറ്റവാളിയെന്ന് പൊലീസ്. 2017-ൽ മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും കൂടാതെ, ഒട്ടേറെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്നാണ് പോലീസ് റിപ്പോർട്ട്.

മൊബൈൽ ഫോൺ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. 18 വയസ്സ് മുതൽ മോഷണത്തിനിറങ്ങിയ ഇയാളെ പോലീസ് നേരത്തേയും പിടികൂടിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന നിരവധി മൊബൈൽ ഫോണുകൾ പോലീസ് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പകൽ മുഴുവൻ വീട്ടിൽ തങ്ങുന്ന ഇയാൾ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളത്. 2017-ൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാളെ പാറശ്ശാല പോലീസ് അറസ്റ്റുചെയ്തിരുന്നു.

തുടർന്ന് ജയിലിലായ ഇയാൾ കോടതിയിൽനിന്നു ജാമ്യം നേടി ഒളിവിൽപ്പോവുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് ക്രിസ്റ്റിൻ ബന്ധുവിനോടൊപ്പം ആലുവയിലേക്ക് ജോലിതേടി പോയത്. ഇതിനുശേഷം ഇടയ്ക്കു വീട്ടിലേക്കു വന്നിരുന്നെങ്കിലും പോലീസ് അന്വേഷിച്ചെത്തിയതിനെ തുടർന്ന് വീട്ടിലേക്കു വരാതെയായെന്ന് ബന്ധുക്കൾ പറയുന്നു.

ക്രിസ്റ്റിനെതിരേ പെരുമ്പാവൂർ, ബാലരാമപുരം, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. ഒന്നര വർഷം മുൻപ് വ്ളാത്താങ്കരയിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ ഇയാളെ പിടികൂടി കൈകാര്യംചെയ്തതായി പ്രദേശവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button