ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മട്ടണ്‍ ബിരിയാണിയില്‍ ആവശ്യത്തിന് മട്ടണ്‍ പീസില്ല എന്നും പറഞ്ഞാണ് പൊരിഞ്ഞ അടി നടക്കുന്നത്. എക്‌സിലാണ് വീഡിയോ വൈറലായിരിക്കുന്നത്.
പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നത് എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു വിവാഹച്ചടങ്ങിലെ ഡൈനിംഗ് ഹാള്‍ കാണാം. ആളുകള്‍ ഭക്ഷണം കഴിക്കുന്നതും കാണാം. പെട്ടെന്ന് രണ്ടുപേര്‍ തമ്മില്‍ വഴക്ക് നടക്കുന്നതും കാണാം.
എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്. രണ്ടുപേര്‍ തമ്മില്‍ തുടങ്ങിയ വഴക്ക് കൂട്ടതല്ലായി മാറുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. രസകരമായ കമന്റുകളാണ് പലരും വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
Leave a Comment