ജോധ്പൂര്‍: വിവാഹ പാചകശാലയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. 60 ലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 42 പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജോധ്പൂരിലാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നത്. ജോധ്പൂര്‍ ജില്ലയിലെ ഭുംഗ്രാ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. വരനെ ആനയിക്കുന്ന ഘോഷയാത്ര നടക്കാനുള്ള തയ്യാറെ ടുപ്പിനിടയിലാണ് പൊട്ടിത്തെറി നടന്നത്.
Read Also:സാറിനെ തള്ളിയിട്ട് കാണിക്കണോ? ദിവ്യയെയും മകളെയും കൊന്ന മാഹീൻ കണ്ണിന്റെ ചോദ്യം കേട്ട് ഞെട്ടി പോലീസ്
പൊള്ളലേറ്റ 60 പേരില്‍ 42 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. എല്ലാവരേയും ജോധ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പാചകശാലയില്‍ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പില്‍ നീന്നും തീ പടര്‍ന്നതോടെ മറിഞ്ഞു വീണ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് പോലീസ് പറയുന്നത്. ഗ്യാസ് കല്യാണ പന്തലിലെ തുണികളിലേയ്ക്കാണ് ആദ്യം പടര്‍ന്നത്. പന്തലില്‍ ആ സമയം ഉണ്ടായിരുന്നവരുടെ വസ്ത്രത്തിലേയ്ക്കും തീ പടര്‍ന്നു. കര്‍ട്ടനുകള്‍ ഉരുകിവീണും നിരവധി പേര്‍ക്ക് പൊള്ളലേറ്റു.
Post Your Comments