തിരുവനന്തപുരം: 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലവും, സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവ് കാരണവും വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം അഭിമുഖീകരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
Read Also: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്.
Post Your Comments