Latest NewsKeralaNews

ഭൂപരിധി നിയമം മറികടക്കാൻ വ്യാജരേഖ ചമച്ചു: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ

കോഴിക്കോട്: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ. മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി വി അൻവർ എംഎൽഎ വ്യാജരേഖ ചമച്ചുവെന്ന് കണ്ടെത്തി. ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍

പീവിയാർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ അൻവറും ഭാര്യയും ചേർന്ന് പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാനെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അൻവറിന്റെ പക്കൽ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സർക്കാരിന് വിട്ട് നൽകാൻ നിർദ്ദേശം നൽകാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. ഓതറൈസഡ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അൻവറും കുടുംബവും ലംഘിച്ചുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

Read Also: ഉയർന്ന പലിശ നിരക്ക്! ഈ സമ്പാദ്യ പദ്ധതിയിലൂടെ ഇനി സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താം, വിശദവിവരങ്ങൾ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button