രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഏറ്റവും പുതിയ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
സ്ത്രീകൾക്കോ, പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികൾക്കോ മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ അംഗമാകാനാകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനാണ് അക്കൗണ്ട് തുറക്കാൻ സാധിക്കുക. 2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യപ്പെടും. നിക്ഷേപം നടത്താനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയും, പരമാവധി തുക 2 ലക്ഷം രൂപയുമാണ്. പോസ്റ്റ് ഓഫീസുകൾക്ക് പുറമേ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകൾ മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: തക്കാളി കിലോക്ക് വെറും നാലുരൂപ!! റോഡില്‍ തള്ളി കര്‍ഷകര്‍
Post Your Comments