Latest NewsIndiaNews

രേണുകയും മലയാളിയായ ജാവേദും തമ്മിൽ 3 വർഷത്തെ ലിവ് ഇൻ ബന്ധം; ജാവേദിനെ യുവതി കുത്തിക്കൊന്നത് ഫ്‌ളാറ്റിൽ തുപ്പിയതിന്

ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് മലയാളിയായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന 34 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ സ്വദേശിയായ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള 34 കാരിയായ രേണുകയാണ് കൂടെ കഴിഞ്ഞിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നര വർഷമായി മലയാളിയായ ജാവേദുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു രേണുക.

ലോഡ്ജുകൾ, സർവീസ് അപ്പാർട്ട്‌മെന്റുകൾ, വാടക വീടുകൾ എന്നിങ്ങനെ പല ഇടങ്ങളിൽ ഇവർ മാറിമാറി താമസിച്ചിരുന്നു. ഇരുവർക്കും ഇടയിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതർക്കം രൂക്ഷമായപ്പോൾ രേണുക ജാവേദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ശേഷം ഇവിടെ നിന്നും മുങ്ങാനും പദ്ധതി ഇട്ടു. എന്നാൽ, ജാവേദിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ രേണുകയുടെ പദ്ധതി പൊളിച്ചു. ജാവേദിനെ ഇവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും രേണുകയെ മുറിയിൽ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന ജാവേദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോളേജ് പഠനം ഉപേക്ഷിച്ച യുവതി വിവാഹിതയാണ്. ആറുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അവിവാഹിതരായ പുരുഷന്മാരോടൊപ്പം പബ്ബുകളിൽ പോയി അവർക്ക് കമ്പനി നൽകിയായിരുന്നു രേണുക തനിക്ക് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. അവൾ ആഡംബര ജീവിതം ആഗ്രഹിച്ചിരുന്നതായി പോലീസ് പറയുന്നു. മഡിവാളയിൽ മൊബൈൽ ഫോൺ നന്നാക്കുന്ന കടയിൽ ജോലി ചെയ്യുന്ന ജാവേദിനെ മൂന്ന് വർഷം മുൻപാണ് രേണുക പരിചയപ്പെടുന്നത്. മൂന്ന് വർഷത്തോളം ഒരുമിച്ച് താമസിച്ച ഇവർ അടുത്തിടെയാണ് അക്ഷയ നഗറിലെ അപ്പാർട്ട്‌മെന്റിലേക്ക് മാറിയത്. ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button