യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമാക്കുന്ന സേവനങ്ങൾ പരിമിതപ്പെടുത്താൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മെറ്റ. യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ‘ഫേസ്ബുക്ക് ന്യൂസ്’ സേവനം നിർത്തലാക്കാനാണ് മെറ്റയുടെ തീരുമാനം. ഈ വർഷം അവസാനത്തോടെയാണ് സേവനം നിർത്തലാക്കുക. അതേസമയം, ഈ സേവനം അവസാനിപ്പിച്ചാലും വാർത്താ വെബ്സൈറ്റുകളിലെ വാർത്താ ലിങ്കുകൾ ഫേസ്ബുക്കിൽ തുടർന്നും ലഭിക്കുന്നതാണെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് ആപ്പിൽ വാർത്താ ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഇടമാണ് ഫേസ്ബുക്ക് ന്യൂസ് ഫീഡ്. വാർത്താ ഉള്ളടക്കങ്ങളിൽ നിന്നുള്ള പരസ്യ വരുമാനത്തിന്റെ വലിയൊരു പങ്ക് മാധ്യമ സ്ഥാപനങ്ങൾ കൂടി നൽകണമെന്ന നിയമങ്ങൾ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ സമ്മർദ്ദം ഫേസ്ബുക്ക്, ഗൂഗിൾ പോലെയുള്ള കമ്പനികൾ നേരിടുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ നടപടി കടുപ്പിച്ചത്. ഈ നിയമം പ്രാബല്യത്തിലായതിനെ തുടർന്ന് കാനഡയിൽ ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഉള്ള വാർത്ത ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് മെറ്റ നിർത്തലാക്കിയിട്ടുണ്ട്.
Post Your Comments