ഡൽഹി: സനാതന ധര്‍മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും ഭക്തർ ജീവിച്ചിരിക്കുന്നത് വരെ നമ്മുടെ ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
‘സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നതു വരെ നമ്മുടെ ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല,’ ദ്വാരകയിൽ നടന്ന ജന്മാഷ്ടമി മഹോത്സവത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
സനാതന ധര്‍മ്മം എതിര്‍ക്കപ്പെടേണ്ടതല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു സപ്തംബര്‍ മൂന്നിന് നടന്ന ഒരു സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാനാവില്ല. ഇത് ഇല്ലാതാക്കണം. അങ്ങനെയാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. പിന്നീട്, പ്രസ്താവന വിവാദമായതോടെ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നും നിയമപരമായ ഏത് വെല്ലുവിളികളും നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
Post Your Comments