Latest NewsKeralaNews

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയും ഇവയ്ക്ക് അനുമതി ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എ ഗീത അറിയിച്ചു.

Read Also: സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി

വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ എന്നിങ്ങനെ എല്ലാ ജലാശയങ്ങളിലേക്കും അറിയിപ്പ് ഉണ്ടാകുന്നത് വരെയും പ്രവേശനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോരപ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button